പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ വിഭാവം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് സ്കൂളുകള്‍ തുടങ്ങാന്‍ ആലോച
ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് കെ.എസ്.ആര്.ടി.സിയിലൂടെ നടപ്പാക്കാന്‍ ആലോചിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്.ടി.സിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശാനുസരണം വിഭാവനം ചെയ്യുന്നത്.
കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്കി ദേശീയ- അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് ഇപ്പോള്‍ വഹിക്കേണ്ടി വരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ പരിശീലനം പൂര്‍ത്തിയാക്കുവാന്‍ കെ.എസ്.ആര്.ടി.സിയുടെ ചുമതലയില്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെ.എസ്.ആര്.ടി.സി. ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന പ്രസ്തുത ഡ്രൈവിംഗ് സ്കൂളുകളില്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ട്.
ആദ്യഘട്ടത്തില്‍ പാറശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്,
മാനന്തവാടി, തലശേരി, കാഞ്ഞങ്ങാട് തുടങ്ങി 22 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കെ എസ് ആര് ടി സി ലക്ഷ്യമിടുന്നത്.
Discussion about this post