എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇ.ഡിക്കെതിരെയുള്ള ക്രിമിനല്‍ റിട്ട് ഹര്‍ജിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയത്.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജനുവരിയിലാണ് സോറന് അറസ്റ്റിലായത്. നിലവില്‍ അദ്ദേഹം ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജയിലില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ 31 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 8.86 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടിയത്.
Discussion about this post