തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാര്‍ച്ച് 21നുള്ളില്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി ഫയല്‍ ചെയ്യണമെന്നാണ് സുപ്രീം കോടതി എസ്.ബി.ഐ. ചെയര്‍മാന് നിര്‍ദേശം നല്‍കിയത്. എസ്.ബി.ഐ.യില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഇതെല്ലാം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിര്‍ദേശിച്ചു.
നേരത്തെ എസ്.ബി.ഐ. കൈമാറിയ വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാവിവരങ്ങളും പുറത്തുവിടണം. ഓരോ ബോണ്ടിന്റെയും ‘സീരിയല്‍ നമ്പര്‍’ അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post