ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റെയ്ഡില്‍ കര്‍ണാടകയില്‍ കോടിക്കണക്കിന് വിലവരുന്ന ആഭരണങ്ങളും രൂപയും പിടികൂടി.
ബെല്ലാരിയില്‍ നടത്തിയ റെയ്ഡില്‍ മുന്ന് കിലോ സ്വര്‍ണവും 103 കിലോ വെള്ളി ആഭരണങ്ങളും 68 വെള്ളി ബാറുകളും 5.60 കോടി രൂപയുമാണ് പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരും.
ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കായി കടത്തിയ നാലു കോടി രൂപയുമായി ബി.ജെ.പി പ്രവര്ത്തകന് അടക്കം മൂന്നു പേര് തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പിടിയിലായിരുന്നു. ബിജെപി പ്രവര്ത്തകന് സതീഷ് (33), നവീന്‍ (31), പെരുമാള്‍ (26) എന്നിവരെയാണ് താംബരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്മെന്റിലാണ് ആറ് ബാഗുകളിലായി പണം സൂക്ഷിച്ചിരുന്നത്.
ബി.ജെ.പിയുടെ തിരുനെല്‍വേലി ലോക്സഭാ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ട്പോയതെന്ന് പ്രതികള്‍ മൊഴി നല്‍കിയായാണ് റിപ്പോര്‍ട്ട്.
Discussion about this post