മഹാരാഷ്ട്രയിലെ ലോണോവാലയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബംത്തിലെ മൂന്നു പേര് മലവെള്ളപ്പാച്ചിലില്‍പെട്ട് മരിച്ചു. 2 കുട്ടികളെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം.
മുംബൈയില്‍ നിന്നും അവധിയാഘോഷിക്കാനെത്തിയ ഏഴംഗകുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മേഖലയില്‍ പുലര്‍ച്ചെ മുതല്‍ മഴയുള്ളതിനാല്‍ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു. പാറക്കെട്ടുകളില്‍ തെന്നി വീണ് ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ പരസ്പരം കെട്ടിപ്പിടിച്ചു നില്ക്കുന്ന കുടുംബാംഗങ്ങളെ വീഡിയോയില്‍ കാണാം. പാറക്കെട്ടില്‍ പിടിച്ചു കിടക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളത്തിന്റെ ശക്തി കാരണം ഒഴുകിപ്പോവുകയായിരുന്നു.
Discussion about this post