ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിനുനേരെ വെടിവെയ്പ്പ് നടന്ന കേസിലെ അഞ്ചാം പ്രതി രാജസ്ഥാനില്‍ നിന്ന് അറസ്റ്റിലായി. ചൊവ്വാഴ്ച രാവിലെയാണ് പ്രതി മുഹമ്മദ് ചൗധരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷന് പരിധിയിലെ സല്മാന് ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിനു മുന്നില്‍ ഏപ്രില്‍ 14 നാണ് വെടിവെയ്പ്പുണ്ടായത്. ഖാന്റെ വീടിനു മുന്നിലേയ്ക്ക് ബൈക്കിലെത്തിയ സംഘം മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.വീടിനു നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരെയും ഇവര്‍ക്ക് ആയുധങ്ങള്‍ കൈമാറിയ അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതില്‍ അനൂജ് തപന്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ മുംബൈ ജി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ മരിച്ചു.
Discussion about this post