രാജ്യം 18-ാമത് പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ 19ന് (വെള്ളിയാഴ്ച) നടക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
തമിഴ്നാട്ടില്‍ 39 സീറ്റുകളില്‍ ആകെ 950 സ്ഥാനര്‍ഥികളാണ് മത്സരിക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
Discussion about this post