ഛത്തീസ്ഗഡിലെ ചമ്പ ജില്ലയില്‍ കിണറിലിറങ്ങിയ അഞ്ചു പേര് വിഷവാതകം ശ്വസിച്ചു മരിച്ചു. രാജേന്ദ്ര പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ ചന്ദ്ര, രാമചന്ദ്ര ജയ്സ്വാള്‍, രമേഷ് പട്ടേല്‍ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ രാമചന്ദ്ര ജയ്സ്വാള്‍ ഇറങ്ങിയതോടെയാണ് സംഭവത്തിന് തുടക്കം. കിണറ്റിലിറങ്ങിയ ജയ്സ്വാളിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പട്ടേല്‍ കുടുംബത്തിലെ മൂന്ന് പേരും തികേശ്വര്‍ ചന്ദ്രയും കിണറ്റിലിറങ്ങി. കിണറ്റിലിറങ്ങിയ അഞ്ചുപേരും അബോധാവസ്ഥയിലായതിനെതുടര്ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post