ഇടുക്കിയിലെ ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി. ചിന്നക്കനാലില്‍ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമിറങ്ങി. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കല്‍ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പന്‍ ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ പശു ഗുരുതരാവസ്ഥയിലാണ്. പശുവിനെ മേയ്ക്കുന്നതിനിടെ ആനയെ ഓടിക്കാന്‍ വാച്ചര്‍മാര്‍ തീയിട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിരണ്ടോടുന്നതിനിടെയായിരുന്നു ആന പശുവിനെ ആക്രമിച്ചത്. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍നിന്ന് സരസമ്മ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന വരുന്നത് കണ്ട് സരസമ്മ ഓടിമാറുകയായിരുന്നു.
ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന പടയപ്പയെ വനംവകുപ്പ് സംഘം നിരീക്ഷിക്കുകയാണ്.












Discussion about this post