വിപണിയെ ഞെട്ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് യഥാക്രമം 6,460 രൂപയിലും 51,680 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വർധിച്ച് 6,410 രൂപയിലും പവന് 600 രൂപ വർധിച്ച് 51,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വർധിച്ചു.
2025 സാമ്പത്തിക വർഷത്തിലും സ്വർണ ത്തിന്റെ വില കുതിപ്പ് തുടർന്നേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. വില ഇനിയും ഉയർന്നേക്കുമോ എന്ന ആശങ്കയിൽ വിവാഹാവശ്യങ്ങൾക്കും മറ്റും ആഭരണങ്ങൾ വാങ്ങി വയ്ക്കാനെത്തുന്നവരുടെ തിരക്കുള്ളതിനാൽ വിപണിയിൽ വിൽപ്പനയും ഉണ്ട്.
Discussion about this post