സംസ്ഥാനത്തെ സ്വർണ വില പിടിവിട്ട് മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 50,400 രൂപയായി. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് സ്വർണം പവന് 50,000 രൂപ കടക്കുന്നത്. ഗ്രാമിന് ഇന്നലെത്തെക്കാളും 130 രൂപ ഉയർന്ന് 6300 രൂപയിലെത്തി. പവന് 1040 രൂപയാണ് വർധന. ഇന്നലെ 6170 രൂപയായിരുന്നു ഗ്രാമിന്റെ വില. പവന് 49080 രൂപയും. മാർച്ച് 1 ന് രേഖപ്പെടുത്തിയ 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ച് 1 മുതൽ മാർച്ച് 29 വരെ ഗ്രാമിന് 510 രൂപയും പവന് 4,080 രൂപയും വർധിച്ചു. ഇന്ന് ഒരു പവൻ വാങ്ങണം എങ്കിൽ 55,000 രൂപയ്ക്ക് അടുത്ത് നൽകണം.
ഇന്നലെ ചെന്നൈയിൽ പവന് 50,000 രൂപ കടന്നിരുന്നു.
മഹാരാഷ്ട്രയിൽ മുൻ മന്ത്രിയായ മുതിർന്ന എൻ.സി.പി. നേതാവ് വെടിയേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ മുൻ മന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ്...
Discussion about this post