സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച സ്വര്‍ണവില 55,000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്. അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമെന്ന് വിലയിരുത്തുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില 1.6% കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ധനവ് ഉണ്ടായത്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6875 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5710 രൂപയാണ്.
Discussion about this post