കനത്ത മഴയില്‍ മുംബൈ നഗരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ആറു മണിക്കൂറിനുള്ളില്‍ മുംബൈയില്‍ 300 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. റെയില്‍വേ ട്രാക്കുകളും റോഡുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വൈകി ഓടുകയും ചെയ്തു. പ്രൊഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ അന്ധേരി സബ്വേ അടച്ചിട്ടു. രാവിലെ ഗതാഗതത്തിനായി തുറന്നു. ജൂലൈ പത്തുവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post