കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്ത് ജയിലിലടച്ച ഹേമന്ത് സോറന് വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദത്തിലേക്ക്. ഹേമന്ത് സോറന് ജാമ്യം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയായ ചംപയ് സോറന് ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിച്ചു. റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ കൂട്ടായ്മ എം.എല്‍.എമാരുടെ യോഗം കക്ഷിനേതാവായി ഹേമന്ത് സോറനെ തെരഞ്ഞെടുത്തു. ചംപയ് സോറനാണ് പേര് നിര്‍ദേശിച്ചത്. അഞ്ചുമാസമാണ് ചംപയ് സോറന് ജാര്‍ഖണ്ഡ് സര്‍ക്കാരിനെ നയിച്ചത്.
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുടച്ചുനീക്കുമെന്ന് ജയില്‍ മോചിതനായശേഷം ഹേമന്ദ് സോറന് പ്രഖ്യാപിച്ചിരുന്നുയ തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയേക്കുമെന്നും സജ്ജമായിരിക്കണമെന്നും നേതാക്കള്‍ക്ക് സോറന് കഴിഞ്ഞ ദിവസം നിര്‍ദേശവും നല്‍കിയിരുന്നു.
റാഞ്ചി ഭൂമി തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി. അറസ്റ്റ് ചെയ്ത ഹേമന്ത് സോറന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യ ഉത്തരവില്‍ കോടതി ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Discussion about this post