ഇരട്ട മെഡല്‍ സ്വന്തമാക്കി പാരിസ് ഒളിമ്പിക്സില്‍ പുതുചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കര്‍ ജന്മനാട്ടില് തിരിച്ചെത്തി. ഇന്നു രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മനു ഭാക്കറിനും പരിശീലകന് ജസ്പാല്‍ റാണയ്ക്കും ആരാധകര്‍ വന്‍ സ്വീകരണം നല്കി. പുഷ്പഹാരമണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും ഇന്ത്യന്‍ ജനത ഒളിമ്പിക്സ് മെഡല്‍ ജേതാവിനെ വരവേറ്റു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനു ഭാക്കര്‍ പാരിസില്‍ സ്വന്തമാക്കിയിരുന്നു. വനിതളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ സരബ്ജ്യോത് സിങ്ങിനൊപ്പവുമാണ് മനു ഭാക്കര്‍ വെങ്കല മെഡല്‍ നേടിയത്.
25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഉജ്വല പ്രകടനത്തോടെ ഫൈനലിലെത്തി ഹാട്രിക് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഒടുവില്‍ നാലാം സ്ഥാനത്തേക്കുപോയി.
Discussion about this post