യുദ്ധം ചെയ്യാനായി റഷ്യൻ കൂലിപ്പട്ടാളത്തിനു വേണ്ടി മനുഷ്യക്കടത്ത് നടത്തിയവരിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. കേരളത്തിൽ സി.ബി.ഐ. നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ വ്യാപ്തി കൂടുതലാണെന്ന സത്യം തെളിയുന്നത്.
സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്. തലസ്ഥാന ജില്ലയിൽ അഞ്ചുതെങ്ങിലെ 3 യുവാക്കൾ തട്ടിപ്പിനിരയായിരുന്നു. ഇവർ റഷ്യ–യുക്രൈയ്ന് അതിർത്തിയിലെ യുദ്ധമുഖത്താണുള്ളത്.
പൂവാർ സ്വദേശി ഡേവിഡും യുക്രെയ്നെതിരെ റഷ്യ യുദ്ധം നടത്തുന്ന മേഖലയിലാണ്. ഡ്രോൺ ആക്രമണത്തിൽ ഡേവിഡിന് പ രിക്കേറ്റ് ചികിത്സയിലാണ്. സി.ബി.ഐ. സംഘം ഡേവിഡിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
Discussion about this post