ഐ.എ.എസ്. തലപ്പത്ത് വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍. ലേബര്‍ കമീഷണറായിരുന്ന അര്‍ജുന്‍ പാണ്ട്യനെ തൃശൂര്‍ കലക്ടറായി നിയമിച്ചു. ഡോ. വീണ എന്‍ മാധവനെ ലേബര്‍ കമീഷണറായും ആര്‍ ശ്രീലക്ഷ്മിയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് ജില്ലാ കലക്ടര്‍മാരെ മാറ്റിയിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി ഐ.ടി മിഷന്‍ ഡയറക്ടര്‍ അനുകുമാരിയെ കലക്ടറാക്കിയിരുന്നു.
ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യു വകുപ്പ് അഡിഷണല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഇടുക്കി കളക്ടറാക്കുകയും ചെയ്തു. പിന്നാക്ക വിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി. സാമുവലിനെ കോട്ടയം കളക്ടറാക്കുകയും ചെയ്തു.
Discussion about this post