ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് (ഐ.എ.എസ്) പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.
ശനിയാഴ്ച രാത്രിയാണ് മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെന്റിലെ ലൈബ്രറിയിലേക്ക് വെള്ളം ഇരച്ചെത്തിയത്. മുപ്പതിലധികം വിദ്യാർഥികൾ ഈ സമയം അവിടെയുണ്ടായിരുന്നു. എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. കനത്ത മഴയിൽ പരിശീലന കേന്ദ്രത്തിന്റെ മുന്നിലെ റോഡിൽ വെള്ളം നിറഞ്ഞിരുന്നു. ഡ്രെയിനേജ് തകർന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം എത്താനിടയാക്കിയതെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്റോയ് പറഞ്ഞു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുമെന്ന് മന്ത്രി അതിഷി മെർലേന പറഞ്ഞു.
Discussion about this post