ദേവികുളത്തും ആനക്കൂട്ടം കടകള്‍ തകര്‍ത്തു. ദേവികുളം മിഡില്‍ ഡിവിഷനിലെ കടകളാണ് തകര്‍ത്തത്. ആറ് ആനകളാണ് ആക്രമണം നടത്തിയത്.
മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പടയപ്പയെന്ന കാട്ടാന വഴിയോരത്തെ കടകള്‍ തകര്‍ത്തു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി ഡാമിന് സമീപം വഴിയോരക്കട തകര്‍ത്ത കാട്ടുകൊമ്പന് കടയ്ക്കുള്ളിലെ സാധനങ്ങളും തിന്നു. രാവിലെ ആറരയോടെയെത്തിയ പടയപ്പ കരിക്ക് കച്ചവടം ചെയ്യുന്ന കടയാണ് തകര്‍ത്തത്. അരമണിക്കൂറോളം ഗതാഗത തടസമുണ്ടാക്കിയ ശേഷമാണ് വഴിയില്‍ നിന്നും മാറിയത്.
Discussion about this post