മലയാളി സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പ് വിവാദത്തില്‍. തന്നെക്കാള്‍ വോട്ട് കുറഞ്ഞവര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്നും കൂടുതല്‍ വോട്ട് നേടുന്നവരാണ് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നതെന്നും രമേഷ് പിഷാരടി അംഗങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.
എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നു.
ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു. വനിതകള്‍ക്കുവേണ്ടി നാലു സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമ്മ യോഗം ഒരു യുടൂബ് ചാനലിന് 20 ലക്ഷം രൂപയ്ക്ക് സംപ്രേഷണത്തിന് അവകാശം നല്കിയതും വിവാദമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ യോഗ സ്ഥലത്തേക്ക് കയറ്റാതെയാണ് ഈ ചാനലിന് യോഗത്തിന്റെ പൂര്‍ണമായ സംപ്രേഷണാവകാശം നല്‍കിയത്. ഇതാകട്ടെ യോഗത്തില്‍ ഉണ്ടായ വാക്കേറ്റവും തിരഞ്ഞെടുപ്പിന് ശേഷം നടന്ന വാദപ്രതിവാദവുമെല്ലാം ലൈവായി കാണുന്നതിനും ഇടയാക്കി. ഇതെല്ലാം പുതിയ ഭരണസമിതി പരിശോധിക്കുമെന്ന് സൂചന.
Discussion about this post