ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനല്‍ മോഹത്തിന് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായി രണ്ടാംതവണയും ഇന്ത്യ സെമിയില്‍ പുറത്തായി. അതിവേഗ ഹോക്കിയുമായി മുന്നേറിയ ജര്‍മനിക്ക് മുന്നില്‍ 3-2ന് ആണ് ഇന്ത്യ കീഴടങ്ങിയത്.
ഫൈനലില്‍ നെതര്‍ലന്‍ഡ്സാണ് ജര്‍മനിയുടെ എതിരാളി. ഇന്ത്യ നാളെ വെങ്കല മോഡലിനായി സ്പെയ്നിനെ നേരിടും. സെമിയില്‍ നെതര്‍ലന്‍ഡ്സ് നാല് ഗോളിന് സ്പെയ്നിനെ തോല്‍പ്പിച്ചു. നാളെ രാത്രി 10.30നാണ് ഫൈനല്‍. വെങ്കല മത്സരം വൈകിട്ട് 5.30ന്.കഴിഞ്ഞതവണ ടോക്യോയില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. മൂന്നുവര്‍ഷം മുമ്പത്തെ തോല്‍വിക്കാണ് ജര്‍മനി പകരംവീട്ടിയത്.
Discussion about this post