ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് ഇന്ത്യയുടെ ഫുട്ബോൾ മാന്ത്രികൻ എക്സ് വഴി അറിയിച്ചു.
ജൂൺ ആറിനാണ് കുവൈറ്റിനെതിരായ മത്സരം. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾ നേട്ടത്തിൽ മൂന്നാമതാണ് ഛേത്രി. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനൻ താരം ലയണൽ മെസിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
39-കാരനായ താരം 21ാം വയസിൽ പാക്കിസ്താനെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ വീഴ്ത്തിയാണ് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചത്. 19 വർഷം അദ്ദേഹം ഇന്ത്യൻ ജേഴ്സിയിലുണ്ടായിരുന്നു.
Discussion about this post