കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മത്സ്യബന്ധനക്കപ്പല്‍ മോചിപ്പിച്ചതായി ഇന്ത്യന്‍ നാവികസേന. വ്യാഴാഴ്ചയാണ് കടല്‍ക്കൊള്ളക്കാര്‍ അല്‍ കമ്പാര്‍ എന്നു പേരുള്ള കപ്പല്‍ റാഞ്ചിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇതു സംബന്ധിച്ച വിവരം ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ചത്. കടല്‍ക്കൊള്ളക്കാരുടെ സംഘത്തില്‍ ഒന്‍പതുപേരുണ്ടായിരുന്നു.
സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐ.എന്‍.എസ് സുമേധ, ഐ.എന്‍.എസ് ത്രിശൂല്‍ എന്നീ നാവികസേന കപ്പലുകള്‍ വിവരം ലഭിച്ച ഉടന്‍ മോചന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സായുധരായ കടല്‍ക്കൊള്ളക്കാര്‍ വൈകുന്നേരത്തോടെ കീഴടങ്ങി. 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെ കപ്പല്‍ ജീവനക്കാരായ 23 പാക്കിസ്ഥാന് പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്താവ് ഔദ്യോഗികമായി അറിയിച്ചു.
Discussion about this post