ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ. പുതിയ പരിശീലകനെ തേടുന്നു. പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. നിലവില്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടിയേക്കില്ലെന്ന സൂചനയും ബി.സി.സി.ഐ. നല്‍കിയിട്ടുണ്ട്.
എന്നാല്‍ രാഹുല്‍ ദ്രാവിഡിന് പരിശീലകനായി തുടരാന്‍ താല്‍പര്യമില്ലെന്ന വിവരങ്ങളുമുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ജയ് ഷാ സ്ഥിരീകരിച്ചു. പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജയ് ഷാ വ്യക്തമാക്കിയതിങ്ങനെ… ”ദ്രാവിഡിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.” ഷാ പറഞ്ഞു. വിദേശ പരിശീലകര്‍ക്കുള്ള സാധ്യതയും അദ്ദേഹം തള്ളികളഞ്ഞില്ല. വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത പരിശീലകരെന്ന രീതി ബി.സി.സി.ഐ. പിന്തുടരില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.
ഐപിഎല്ലിലെ ഇംപാക്റ്റ് പ്ലെയര്‍ രീതി തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ പരിശീലകരും ക്യാപ്റ്റന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ജെയ് ഷാ വ്യക്തമാക്കി.
Discussion about this post