ഇറാന്‍ സേന പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് ചരക്കുകപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ ഏഴുപേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാര്‍ ഒരു ഫിലിപ്പൈന്‍, ഒരു എസ്റ്റോണിയന്‍ എന്നിവരെ വിട്ടയച്ചതായി പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എം.എസ്.സി. ഏരീസിലെ 5 ഇന്ത്യന്‍ നാവികര്‍ മോചിതരായെന്നും വ്യാഴാഴ്ച വൈകുന്നേരം അവര്‍ ഇറാനില്‍ നിന്നും പുറപ്പെട്ടതായും ഇറാനിലെ ഇന്ത്യന്‍ എംബസി എക്‌സിലൂടെ അറിയിച്ചു. കപ്പലിലുള്ള പതിനൊന്ന് ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
പിടിച്ചെടുത്ത കണ്ടെയ്‌നര്‍ കപ്പലിന് ഇസ്രയേല്‍ ബന്ധമുണ്ടെന്നാണ് ഇറാന്‍ ഭാഷ്യം. ഏപ്രില്‍ 13നാണ് ഇസ്രായേല്‍ പൗരന്റെ സഹഉടമസ്ഥതയിലുള്ള പോര്‍ച്ചുഗീസ് പതാകയുണ്ടായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്ന് ഇറാന്‍ പിടിച്ചെടുത്തത്. 25 പോരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 17 ഇന്ത്യന്‍ ക്രൂ അംഗങ്ങളില്‍ ഏക വനിതാ കേഡറ്റായ ആന്‍ ടെസ്സ ജോസഫിനെ ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷനും ഇറാന്‍ സര്‍ക്കാരും നടത്തിയ ശ്രമങ്ങളിലൂടെ ഏപ്രില്‍ 18 ന് മോചിപ്പിച്ചിരുന്നു
Discussion about this post