ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാന് സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രമാണ് മറുപടിയുണ്ടാവുകയെന്നും ഇറാന് വ്യക്തമാക്കി. പ്രസിഡന്റിന് പിന്നാലെ ഇറാന് സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷന് അവസാനിപ്പിച്ചതായി അറിയിച്ചു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാന് ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യരാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്.
അഥിനിടെ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാമെന്ന് ഇറാന് അറിയിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ഇറാന് വിദേശകാര്യമന്ത്രിയെ വിളിച്ച് ഇറാന് പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം സംസാരിച്ചതിനെ തുടര്‍ന്നാണ് ഇറാന് ഇക്കാര്യം അറിയിച്ചത്. ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമിര്‍ അബ്ദുള്ളാഹിനുമായി സംസാരിച്ചുവെന്നും 17 ഇന്ത്യന്‍ ജീവനക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എസ്.ജയശങ്കര്‍ പറഞ്ഞിരുന്നു.
ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന് സൈന്യം ശനിയാഴ്ചയാണ് പിടിച്ചെടുത്തത്. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള എം.എസ്.സി. ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാന് സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന് സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. തൃശൂര്‍ സ്വദേശിയായ ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.
Discussion about this post