സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല മുന്നറിയിപ്പു നല്‍കി.
സംഭവത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിറിയയും ഇറാനും രംഗത്തെത്തി. ആക്രമണത്തേക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അധിനിവേശ ഗോലന്‍ പര്‍വത മേഖലയില്‍നിന്നെത്തിയ ഇസ്രയേല്‍ വിമാനമാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേല്‍ സൈന്യം
Discussion about this post