അല്‍ ജസീറ ചാനലിന്റെ ഇസ്രയേലിലെ ഓഫീസ് അടച്ചുപൂട്ടാന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചു. അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി നെതന്യാഹു എക്സിലൂടെ അറിയിച്ചു. ഇസ്രയേല്‍ നടപടിയെ അല്‍ ജസീറ അപലപിച്ചു.
വിലക്ക് എന്നുമുതല്‍ പ്രബല്യത്തില്‍ വരുമെന്നോ എത്ര നാളത്തേക്കാണെന്നോ വ്യക്തമല്ല. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്കുന്ന നിയമം ഉപയോഗിച്ചാണ് നടപടി. ഇതിനുപിന്നാലെ ഇസ്രയേലിലെ പ്രധാന കേബിള്‍ ദാതാവായ ദ ഹോട്ട് അല്‍ ജസീറയുടെ സംപ്രേക്ഷണം നിര്‍ത്തിവച്ചു.
Discussion about this post