ജസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ അച്ഛന് ജയിംസ് ജോസഫ് നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയാണ് ഉത്തരവിട്ടത്.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന് ജയിംസ് കോടതിയില്‍ പറഞ്ഞത്. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും പുതിയ ചില തെളിവുകളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് ഡയറി കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ ഒത്തുനോക്കിയും പരിശോധിച്ചുമാണ് കോടതിയുടെ ഉത്തരവ്.
Discussion about this post