യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. ഓരോ വോട്ടും സ്വന്തമാക്കാൻ താൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു.
യു.എസ്. പ്രസിഡൻ്റ് മത്സരത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റെ സ്ഥാനാർഥിയാകാനുള്ള വഴിതെളിഞ്ഞത്. പാർട്ടിയുടേയും രാജ്യത്തിൻ്റേയും താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നായിരുന്നു പിന്മാറ്റത്തിൽ ബൈഡൻ നൽകിയ വിശദീകരണം. കൂടാതെ, കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post