കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എം.എം.വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ പ്രതിയാകും. സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. അടുത്തഘട്ടം കുറ്റപത്രത്തില്‍ പേരുള്‍പ്പെടുത്തും.
കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇ.ഡി. കണ്ടെത്തല്‍. കരിവന്നൂരിലെ കളളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇ.ഡി. വ്യത്തങ്ങള്‍ പറയുന്നു. എം.എം. വര്‍ഗീസിന്റെ പേരിലുളള പാര്‍ട്ടി ഭൂമി ഇ.ഡി. കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
സി.പി.എമ്മിനെ പ്രതി ചേര്‍ത്ത ഇ.ഡി. നടപടി തോന്നിവാസമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. ഇ.ഡി. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇ.ഡി. ഇതുവരെ പാര്‍ട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
—————————————————————–
Discussion about this post