ഭർത്താവിനൊപ്പം തേൻ ശേഖരിക്കാൻ പോയ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് സംഭവം. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്.
ഭർത്താവിനൊപ്പം കാട്ടിനുള്ളിൽ തേൻ ശേഖരിക്കാനായാണ് ഇവർ പോയത്. ആനയുടെ ആക്രമണത്തിൽ മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.
മഹാരാഷ്ട്രയിൽ മുൻ മന്ത്രിയായ മുതിർന്ന എൻ.സി.പി. നേതാവ് വെടിയേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ മുൻ മന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ്...
Discussion about this post