പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡൽ കസാഖിസ്താന്‍. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ കസാഖിസ്താൻ വെങ്കലം നേടി. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖിസ്താൻ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡൽ സ്വന്തമാക്കിയത്.
അലക്സാൻഡ്രലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖിസ്താനായി വെങ്കലം സ്വന്തമാക്കിയത്. ജർമനിയുടെ അന്ന യാൻസെൻ, മാക്സിമിലിയൻ ഉൾബ്രിച്ച് സഖ്യത്തെയാണ് കസാഖിസ്താൻ സഖ്യം പരാജയപ്പെടുത്തിയത്.
Discussion about this post