ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിരഞ്ഞെടുപ്പ് ഗോദയിൽ. കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭ ഗവന്ത് മൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നോതാക്കൾക്കുമൊപം സന്ദർശനം നടത്തിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
നരേന്ദ്ര മോദി അധികാരത്തിൽ വരില്ലെന്നും ഇന്ത്യ മുന്നണി, സർക്കാർ രൂപീകരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. രാജ്യത്തിനായി പോരാടാനും രക്തം ചിന്താനും തായ്യാറാണ് താൻ. മുഖ്യമന്ത്രി പ്രധാനമന്ത്രി പദങ്ങൾ തന്നെ പ്രലോഭിപ്പിക്കുന്നില്ല. എ.എ.പിയെ തകർക്കാൻ നോക്കും തോറും ശക്തി പ്രാ…
Discussion about this post