ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള് നല്കിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ ഉത്തരവില്‍ സ്ഥിരം ജാമ്യത്തിന് കെജ്രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതിയെ സമീപിക്കാതെ ഇടക്കാല ജാമ്യം നീട്ടുന്നതിന് സുപ്രീം കോടതിയില്‍ കെജ്രിവാള് സമര്‍പ്പിച്ച അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രജിസ്ട്രിയുടെ നിലപാട്.
വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കില്‍ അരവിന്ദ് കെജ്രിവാളിന് ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും.
Discussion about this post