നടന് ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ സംഗീതഞ്ജന്‍ രമേഷ് നാരായണിനോട് ഫെഫ്ക മ്യൂസിക് യൂണിയന് വിശദീകരണം തേടി. ഇന്നലെ ആണ് ഫെഫ്കയുടെ ഭാഗമായ മ്യൂസിക് യൂണിയന് രമേശ് നാരായണനോട് വിശദീകരണം തേടിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെ ആണ് വിശദീകരണ കുറിപ്പില്‍ രമേഷ് അറിയിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് രമേഷ് നാരായണ്‍ പറഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ അങ്ങനെ തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Discussion about this post