സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സ്പേസ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് കൂട്ടുപ്രതിയുടെ ഹർജി. അമൃത്‌സർ സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ സച്ചിൻ ദാസാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹർജി നൽകിയത്. ആറു മാസത്തിനിടെ 19,06,730 രൂപ ശമ്പളം വാങ്ങി സർക്കാർ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് കൻ്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്.
കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു കീഴിലുള്ള സ്പേസ് പാർക്കിൽ ജോലി നേടാനാണ് സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഡോ. ബാബാ സാഹിബ് അംബേദ്‌കർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ്, ദേവ് എജ്യുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴി നേടിയാണ് ഹാജരാക്കിയത്. സച്ചിൻ ദാസാണ് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത്. ഈ സർട്ടിഫിക്കറ്റുപയോഗിച്ച് സ്പേസ് പാർക്കിൽ ജോലി നേടിയ സ്വപ്‌ന, പ്രതിമാസം 3.18 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു.
Discussion about this post