പാവപ്പെട്ടവരുടെ വരുമാന സ്രോതസായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളുടെ കാര്യത്തില്‍ റെക്കോഡിട്ട് കേരളം. 2023-24 വര്‍ഷത്തില്‍ 9.94 കോടി തൊഴില്‍ദിനം പൂര്‍ത്തിയാക്കി കേരളം റെക്കോഡ് കുറിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ കണക്ക് ഇതാണെങ്കിലും ഏപ്രില്‍ പത്തിന് അന്തിമകണക്ക് വരുമ്പോള്‍ പത്തുകോടി തൊഴില്‍ദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന.
കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്ള ഓരോ കുടുംബത്തിനും ശരാശരി 67.68 ദിവസം തൊഴില്‍ ലഭിച്ചു. 5.66 ലക്ഷം കുടുംബങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കിയതും റെക്കോഡാണ്.
202324 വര്‍ഷത്തിന്റെ തുടക്കത്തില്‍ വെറും ആറുകോടി തൊഴില്‍ദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബര്‍ ബജറ്റ്. ഓഗസ്റ്റില്‍ത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാര്‍ ഉള്ളതിനാല്‍ തൊഴില്‍ദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്പതു കോടിയായും ഏറ്റവുമൊടുവില്‍ 10.50 കോടിയായും വര്‍ധിപ്പിക്കുകയായിരുന്നു.
Discussion about this post