കൊടും ചൂടും ഉഷ്ണതരംഗവും കാരണം കേരളം വരൾച്ചാ ഭീഷണിയിൽ നിൽക്കുമ്പോൾ ജലസംഭരണികളിലെ വെള്ളത്തിൻ്റെ അളവും കുത്തനെ താഴുന്നു. അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 34 ശതമാനം ജലം മാത്രമാണ് ഇപ്പോഴുള്ളത്. പ്രധാന ഡാമുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെള്ളമുണ്ടെങ്കിലും മഴയെ ത്താൻ വൈകിയാൽ അപകടകരമായ അവ സ്ഥയിലേക്ക് മാറുമെന്നാണ് ജലവകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 35 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്തെ 20 ജലസേചന ഡാമുകളുടെ പരമാവധി സംഭരണശേഷി 1528 ദശലക്ഷം ക്യുബിക് മീറ്ററാണ്. മെയ് രണ്ടു വരെയു ള്ള കണക്കനുസരിച്ച് 480 ദശലക്ഷം ക്യുബിക് മീറ്റർ ജലം മാത്രമേ ബാക്കിയുള്ളു. കഴിഞ്ഞവ ർഷം ഇതേസമയം 401 ദശലക്ഷം ക്യുബിക് മീ റ്റർ ആയിരുന്നു. എന്നാൽ മേയ് പകുതിയോടെ മഴ ലഭിച്ചതിനാൽ പ്രതിസന്ധിയിലേക്കെത്തിയില്ല.
വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ കിണറുകൾ വറ്റിയതിനാൽ ജലവകുപ്പിനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. അതിനാൽ സംഭരണികളിൽ നിന്നുള്ള ജല ഉപഭോഗം കൂടിയിട്ടുണ്ട്. വേനൽ മഴ കുറഞ്ഞ സാഹചര്യത്തിൽ മേയ് പകുതിയോടെ നല്ല മഴ ലഭിച്ചില്ലെങ്കിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജല പ്രതിസന്ധിയിലേക്കാകും പോകുക.
Discussion about this post