സമവായത്തിലൂടെ ലോക്സഭാ സ്പീക്കറെ കണ്ടെത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായതോടെ തിരഞ്ഞെടുപ്പ് ഉറപ്പായി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ഓം ബിര്‍ലയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്ന് ഉച്ചയോടെ നാമനിര്‍ദേശം നല്‍കാനുള്ള സമയപരിധി അവസാനിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും അതിലും സമവായമായില്ല. ആദ്യമായാണ് ഈ സ്ഥാനത്തേക്കു മത്സരം നടക്കുന്നത്. മുന്നണികള്‍ തമ്മില്‍ സമവായത്തിലെത്തുകയാണ് പതിവ്.
കഴിഞ്ഞ രണ്ടു തവണകളിലായി സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ഓം ബിര്‍ല മൂന്നു തവണയായി രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ്. എന്നാല്‍ കഴിഞ്ഞ സഭയില്‍ പ്രതിപക്ഷവുമായി ഒട്ടും ആരോഗ്യകരമായ സമീപനമായിരുന്നില്ല അദ്ദേഹം പുലര്‍ത്തിയത്.
Discussion about this post