ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയര്‍ത്തിയ ദല്ലാള്‍ നന്ദകുമാറെന്ന ടി.ജ. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും. ശോഭാ സുരേന്ദ്രന് നല്കിയ പരാതിയില്‍ ഈ മാസം 9ന് ഹാജരാകാന്‍ നന്ദകുമാറിന് പുന്നപ്ര പൊലീസ് നോട്ടീസ് നല്കി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍ എന്നിവയാണ് നന്ദകുമാറിനെതിരേ ശോഭ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
ശോഭാ സുരേന്ദ്രന് തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നല്‍കാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം നന്ദകുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
Discussion about this post