മഴ ശക്തമായതോടെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ച. ഇതില്‍ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി രംഗത്തുവന്നതോടെ സംഭവം വിവാദമായി. അയോധ്യയെ അഴിമതിയുടെ ഹബ് ആക്കി ബി.ജെ.പി. മാറ്റിയെന്ന് ഉത്തര്‍പ്രദേശ് പി.സി.സി. അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.
ജനുവരിയില്‍ തുറന്ന ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യക്തമാക്കി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്. ദേശീയ വാര്‍ത്താ ഏജന്‍സിയോട് ആണ് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ടാകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു.
ഇതിന് പിന്നാലെ അയോധ്യ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്മാന് നൃപേന്ദ്ര മിശ്ര പ്രതികരണവുമായി രംഗത്തെത്തെത്തി. ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്നം പരിഹരിക്കുമെന്നും മിശ്ര വ്യക്തമാക്കി.
Discussion about this post