അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ഒന്നര കോടി രൂപയുടെ തിരിമറി നടത്തി മുങ്ങിയെന്ന് പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസിനെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്
മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫീസിൽ നിന്ന് 6 ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടുപിടിച്ചത്. ക്യാഷ് ഓഫീസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യു.എ.ഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ല.
നിയാസ് 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. നിയാസിനെതിരെ എംബസി മുഖാന്തരം കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.
Discussion about this post