ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ സിറ്റിംഗ് സീറ്റില്‍ വിജയിച്ച് മലയാളിയായ സോജന് ജോസഫ്. കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ സിറ്റിംഗ് സീറ്റായ ആഷ്ഫോര്‍ഡിലാണ് ലേബര്‍പാര്‍ടി സ്ഥാനാര്‍ഥിയായ സോജന് വിജയം നേടിയത്. ആദ്യമായാണ് ഒരു മലയാളി യു.കെയില്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്.
സോജന് 15262 വോട്ടും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഡാമിന് ഗ്രീന്‍ 13483 വോട്ടുമാണ് നേടിയത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍.എച്ച്.എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് മേധാവിയുമാണ് സോജന് ജോസഫ്. കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്.
Discussion about this post