മഞ്ഞുമ്മൽ ബോയ്സ് സിനിമ ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതു കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ടെന്നും ഓ ടി ടി പ്ലാറ്റഫോംമുകൾ മുഖേന ഇരുപതു കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. സിനിമയിൽ മുതൽമുടക്കിയ ആൾ ലാഭവിഹിതമോ, മുടക്കിയ പണം പോലും തിരികെ കിട്ടിയില്ലെന്നു പറഞ്ഞ് കോടതിയെ സമീപിച്ചതിൽ നിർമാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു.
ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റേയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഹർജിയിൽ ചിത്രത്തിന്റെ നിർമാതക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിർമാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നാണ് ഹർജിക്കാരൻ്റെ ആരോപണം.
Discussion about this post