സീസണൊടുവിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിടുമെന്ന് സ്ഥിരീകരിച്ച് കിലിയൻ എംബാപ്പെ. തന്റെ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വരുന്ന സീസണിൽ താരം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനായി കളിക്കുമെന്ന് ഉറപ്പായി.
എംബാപ്പെയെ ടീമിലെത്തിക്കാൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി റയൽ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ അവർ കരാറിന്റെ വക്കിലെത്തിയിരുന്നു. പി.എസ്.ജിയുമായുള്ള കരാർ ഈ ജൂണിൽ അവസാനിക്കും. റയൽ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ടീമിലെടുക്കുന്നതിമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി റയൽ പ്രഖ്യാപനം നടത്തിയേക്കും.
Discussion about this post