വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ – (അക്കാഡമിക്സ്) എ അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.
വിദ്യാർഥിയുടെ അമ്മയേയും സ്കൂൾ പി.ടി.എ. പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ വിദ്യാർഥിയേയും രക്ഷിതാക്കളേയും നേരിൽ കാണാനും മന്ത്രി നിർദേശിച്ചു. വയനാട് പൊലീസ് സൂപ്രണ്ടുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. ഒരു കാരണവശാലും റാഗിങ് അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post