സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലെ ഏറ്റവും ആളുകള്‍ പിന്തുടരുന്ന ലോക നേതാവായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എക്സ് മേധാവി ഇലോണ്‍ മസ്ക്. ‘ഏറ്റവും അധികം പേര് പിന്തുടരുന്ന ലോക നേതാവായ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് ഇലോണ്‍ മസ്ക് എക്സില്‍ പങ്കുവച്ച പോസ്റ്റ്.
10 കോടിയിലേറെ ഫോളോവര്‍മാരാണ് എക്സില്‍ നരേന്ദ്രമോദിക്കുള്ളത്. ജൂലായ് 14 നാണ് 10 കോടി ഫോളോവര്മാരെന്ന നേട്ടം കൈവരിച്ചതായി നരേന്ദ്രമോദി എക്സിലൂടെ അറിയിച്ചത്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന് (3.81 കോടി ഫോളോവര്‍മാര്‍), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (1.12 കോടി ഫോളോവര്‍മാര്‍), പോപ് ഫ്രാന്‍സിസ് (1.85 കോടി ഫോളോവര്‍മാര്‍) ഉള്‍പ്പടെ പല രാഷ്ട്രീയക്കാരെയും സെലിബ്രറ്റികളേയും പിന്തള്ളിയാണ് മോദിയുടെനേട്ടം.
Discussion about this post