രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ പത്രിക നല്‍കിയത്. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.
വയനാട്ടില്‍ പരാജയപ്പെടുമെന്ന ഭയത്തിനു പുറത്താണ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘വയനാട്ടില്‍ കോണ്‍ഗ്രസിന്റെ രാജകുമാരന് തോല്‍ക്കുമെന്നു ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. വയനാട്ടില്‍ പോളിങ് പൂര്‍ത്തിയായാലുടന്‍ വേറെ സീറ്റ് നോക്കാന്‍ തുടങ്ങുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അമേഠിയെ പേടിച്ച് റായ്ബറേലിയിലേക്ക് ഓടുകയാണ്. ഭയപ്പെട്ട് ഓടരുത്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാജ്യസഭയിലേക്ക് ഓടുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതും നടന്നു. റായ്ബറേലിയില്‍നിന്നു രാജസ്ഥാനിലേക്ക് ഓടിപ്പോയാണ് അവര്‍ രാജ്യസഭയിലേക്കെത്തിയത്”- നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post