ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊലക്കേസ് പ്രതിയെ സുഹൃത്തുക്കള്‍ വെട്ടിക്കൊന്നു. പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതി തൃശൂര്‍ നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ സതീഷും സുഹൃത്തുക്കളായ പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഇതുസംബന്ധിച്ച് സംസാരിക്കാനായി ഇവര്‍ സതീഷിനെ കാണാനെത്തി. തുടര്‍ന്ന് വീണ്ടും തര്‍ക്കമുണ്ടായെന്നും സതീഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് നല്‍കുന്നവിവരം.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് പൂച്ചട്ടി ഗ്രൗണ്ടിന് സമീപത്തെ റോഡില്‍ സതീഷിനെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റതായിരിക്കുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്. തുടര്‍ന്ന് പ ലീസില്‍ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇതോടെയാണ് സതീഷിനെ വെട്ടിപ്പരിക്കേല്പ്പിച്ചതാണെന്ന് വ്യക്തമായത്. കൃത്യത്തിന് പിന്നാലെ പ്രതികള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മലങ്കര വര്‍ഗീസ്, ഗുണ്ടാനേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്. സതീഷിനെ കൊലപ്പെടുത്തിയവരും ഇയാള്‍ ഉള്‍പ്പെട്ട പലകേസുകളിലും കൂട്ടുപ്രതികളാണ്.
Discussion about this post